ad
Deshabhimani

കൺസ്യൂമർഫെഡ്

താങ്ങും തണലുമേകി

Consumerfed

Consumerfed

avatar
നിധിൻ ഇ‍ൗപ്പൻ

Published on Apr 05, 2026, 02:27 AM | 1 min read

പാലക്കാട്

ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങളും മരുന്നുകളും ലഭ്യമാക്കി കൺസ്യൂമർഫെഡ്. ജില്ലയിൽ കഴിഞ്ഞ ഒരു വർഷം ഓണം, ക്രിസ്മസ് ചന്തകൾ ഉൾപ്പെടെ 21 കോടിയുടെ വിൽപ്പനയാണ് ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി നടന്നത്. ഇതിലൂടെ നാല്‌ കോടിയോളം രൂപയാണ് സബ്‌സിഡി–- ഡിസ്‌കൗണ്ട് ഇനത്തിൽ ജനങ്ങളിലേക്ക് എത്തിയത്. ​ജില്ലയിൽ 13 ത്രിവേണി സൂപ്പർമാർക്കറ്റുകളും രണ്ട്‌ ഗോഡൗണുകളുമുണ്ട്. ഇവയിൽ പലചരക്ക് സാധനങ്ങൾ, സ്റ്റേഷനറി, കോസ്മെറ്റിക്സ് എന്നിവ വിപണി വിലയേക്കാൾ 20 ശതമാനം വിലക്കുറവിൽ കിട്ടും. ത്രിവേണിയുടെ സ്വന്തം ബ്രാൻഡിലുള്ള 45 ഉൽപ്പനങ്ങൾക്ക്‌ 30 ശതമാനംവരെ വിലക്കുറവുണ്ട്. സ്കൂൾ സ്റ്റേഷനറി സാമഗ്രികൾ, വിവിധ ബ്രാൻഡുകളുടെ സ്കൂൾ ബാഗുകൾ എന്നിവയ്ക്ക് 40 ശതമാനവും ത്രിവേണി നോട്ട് ബുക്കുകൾക്ക്‌ 50 ശതമാനവും വിലക്കുറവുണ്ട്. പാചകവാതക പ്രതിസന്ധിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച്‌ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കുള്ള മറുപടിയാണ് നീതി ഗ്യാസ്. ഔട്ട്‌ലെറ്റുകളിൽ സങ്കീർണമായ അപേക്ഷാ നടപടികൾ ഇല്ലാതെ ആധാർ കാർഡും 2000 രൂപയുമായി എത്തിയാൽ പുതിയ കണക്ഷൻ ലഭിക്കും. റീഫിൽ ചെയ്യാൻ 1190 രൂപയാണ്. ഇത് മറ്റു സ്വകാര്യ ഗ്യാസ് കണക്ഷനുകളെ അപേക്ഷിച്ച്‌ ഏറ്റവും കുറവാണ്‌. ജില്ലയിൽ ആറ്‌ നീതി മെഡിക്കൽ സ്റ്റോറുകൾ കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്നു. ഇതോടൊപ്പം സഹകരണ ബാങ്കുകൾ മുഖേന 61 ഔട്ട്‌ലെറ്റുകളും ഒരു നീതി മെഡിക്കൽ വെയർഹൗസുമുണ്ട്. മഞ്ഞക്കുളം റോഡ്, വടക്കഞ്ചേരി, തൃത്താല എന്നിവിടങ്ങളിൽ പ്രധാന സ്റ്റോറുകളുണ്ട്. ഇവിടങ്ങളിലെല്ലാം ഇൻസുലിൻ ഉൾപ്പെടെ ജീവിതശൈലീ രോഗങ്ങൾക്കും അർബുദം ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾക്ക്‌ (ജനറിക് മരുന്നുകൾ) 20 ശതമാനവും ശസ്ത്രക്രിയ ഉപകരണങ്ങൾക്ക്‌ 40 ശതമാനത്തിലധികവും വിലക്കുറവുണ്ട്. വെറ്ററിനറി മരുന്നുകളും ലഭ്യമാണ്. ജില്ലയിൽ നാല് ഇടങ്ങളിൽ കൺസ്യൂമർഫെഡ് വിദേശ മദ്യശാലകളും പ്രവർത്തിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home