ad
Deshabhimani

രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റം

കെഎസ്‌ടിഎ പ്രതിഷേധിച്ചു

കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വിത്സൺ തോമസ് എന്നിവരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചു ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പ്രതിഷേധ പ്രകടനത്തിന് ശേഷം ഉത്തരവ് കത്തിക്കുന്നു
വെബ് ഡെസ്ക്

Published on Jun 13, 2026, 02:00 AM | 1 min read

പാലക്കാട്‌

കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷിനെയും വയനാട് ജില്ലാ ജോയിന്റ്‌ സെക്രട്ടറി വിൽസൺ തോമസിനെയും രാഷ്ട്രീയ പ്രേരിതമായി കാസർകോട്ടേക്ക് സ്ഥലം മാറ്റിയതിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പാലക്കാട്‌ ജില്ലാ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എ അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ എം അജിത്‌ അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതിയംഗം എം ആർ മഹേഷ്‌കുമാർ, ജില്ലാ സെക്രട്ടറി കെ അജില, പി ജി ഗിരീഷ്‌കുമാർ, മനു ചന്ദ്രൻ, എം കെ ബീന, വി വിജയം, കെ ബിന്ദു, കെ എന്‍ കൃഷ്ണകുമാര്‍ എന്നിവർ സംസാരിച്ചു. തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home