വാഹനാപകടത്തില്‍ വലതുകൈ നഷ്ടമായി; യുവാവിന് 1.2 കോടി നഷ്ടപരിഹാരം

വർക്കല: വാഹനാപകടത്തില്‍ വലതുകൈ നഷ്ടമായ ഇരുപത്തിനാലുകാരന് ഒരുകോടി ഇരുപത്തൊന്നുലക്ഷം രൂപയും എട്ടുശതമാനം പലിശയും നഷ്ടപരിഹാരം നല്‍കാന്‍ വിധി. വർക്കല ചെറുന്നിയൂര്‍ കാറാത്തല സ്വദേശിയായ വിമല്‍കുമാറിനാണ് നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ വിധിച്ചത്.
പരിക്കേല്‍പ്പിച്ച കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. 2024ൽ തിരുവോണദിനത്തില്‍ വര്‍ക്കല ഹെലിപാഡിനുസമീപമുണ്ടായ വാഹനാപകടത്തിലാണ് വിമല്‍കുമാറിന്റെ വലതുകൈ നഷ്ടപ്പെട്ടത്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ നഗരൂര്‍ ഹസ്സന്‍കുഞ്ഞ്, ജാസ്മിന്‍ ഹസ്സന്‍കുഞ്ഞ്, ക്രോസ് ആന്റണി തുടങ്ങിയവര്‍ ഹാജരായി.










0 comments