അധ്യാപക ദ്രോഹ നയം; പ്രതിഷേധവുമായി കെഎസ്ടിഎ

കെഎസ്‍ടിഎ ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടയ്ക്ക് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
അധ്യാപക വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടയ്ക്ക് മുൻവശത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ എം അജിത്ത് അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം എം ആർ മഹേഷ്-കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, കെ ഗീത, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ അജില, ജില്ലാ ട്രഷറർ ജി പ്രദീപ്, മനു ചന്ദ്രൻ, പി ജി ഗിരീഷ് കുമാർ, പി ബാലകൃഷ്ണൻ, പി പി ഷാജു, എം പി വിപിനൻ, കെ ബി ബീന എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് 400 അധ്യാപകർ പങ്കെടുത്തു. സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക പകരം ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക, ധവളപത്രത്തിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്മാറുക, ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുക, അന്യായമായ സ്ഥലമാറ്റങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.










0 comments