ad
Deshabhimani

അനിയന്ത്രിതമായ തിരക്കിൽ മുൻചക്രം ഘടിപ്പിക്കുന്ന ഭാഗം ഒടിഞ്ഞുതൂങ്ങി

നടുവൊടിഞ്ഞ് ആനവണ്ടി

ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ആക്സിൽ ഒടിഞ്ഞ് നിൽക്കുന്നു

ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ആക്സിൽ ഒടിഞ്ഞ് നിൽക്കുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:00 AM | 1 min read

ഒറ്റപ്പാലം

യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്ന് ആക്സിലൊടിഞ്ഞ് കെഎസ്ആര്‍ടിസി ബസ്. പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്കുപോയ പ്രിയദർശിനി ബസാണ് പാതി വഴിയിലായത്. വ്യാഴം വൈകിട്ട് 6.25 ഓടെ ഒറ്റപ്പാലം നഗരസഭാ സ്റ്റാൻഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം. വേഗത കുറവായതിനാൽ അപകടം ഒഴിവായി. മുൻചക്രം ഘടിപ്പിക്കുന്ന ഭാഗമാണ് ഒടിഞ്ഞുതൂങ്ങിയത്. മുൻവശം റോഡിൽ തട്ടിനിന്നു. അപകടത്തിൽപ്പെട്ട ബസ്സിന് ഇൻഷുറൻസും ഫിറ്റ്നസും ഇല്ലെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home