ജില്ലാ പഞ്ചായത്തിന്റെ സമ്മർദം
പാലക്കുഴിയിലെ വൈദ്യുതി സ്വീകരിച്ച് കെഎസ്ഇബി

പാലക്കാട്
ജില്ലാ പഞ്ചായത്തിന്റെ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സ്വീകരിക്കാൻ കെഎസ്ഇബി സന്നദ്ധമായി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും പവർകട്ട് തിരിച്ചുവരികയും ചെയ്ത സാഹചര്യത്തിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തയ്യാറാകാത്തത് വിവാദമായതോടെയാണ് അംഗീകാരം നൽകിയത്. ഒരു മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡുമായി ബുധനാഴ്ച കണക്ട് ചെയ്തു. വാൽക്കുളമ്പ് ഫീഡർ വഴിയാണ് കെഎസ്ഇബി ഗ്രിഡിലേക്ക് കണക്ട് ചെയ്തിട്ടുള്ളത്. യൂണിറ്റിന്റെ വില പിന്നീട് തീരുമാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു സ്വിച്ച് ഓൺ നിർവഹിച്ചു. കെ ബിനുമോൾ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി എം കലാധരൻ, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ഡയറക്ടർ എ രാമകൃഷ്ണൻ, ചീഫ് എൻജിനിയർ പ്രസാദ് മാത്യു, കെഎസ്ഇബി കക്കയം പവർഹൗസ് റിലേ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജോസ് തോമസ്, അസിസ്റ്റന്റ് എൻജിനിയർമാരായ എൻ റാഷിദ്, എം വി പ്രമോദ്കുമാർ, കരാർ കമ്പനി ഡയറക്ടർമാരായ പരംജിത്ത് സിങ് സന്ദു, വി മോഹനൻ നായർ, പിഎസ്എച്ച്സിഎൽ കമ്പനി സെക്രട്ടറി അനഘലക്ഷ്മി, കമ്പനി അസിസ്റ്റന്റ് എൻജിനിയർമാരായ ഷാരോൺ സാം, മിഥുൻ ജോർജ്, കിഴക്കഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ കെ വി വിജോയ്, പദ്ധതി കൺസൾട്ടന്റ് മുണ്ടൂർ ഐആർടിസി ഇലക്ട്രിക്കൽ എൻജിനിയർ ഇ പി രാധ ഗോപി, സിവിൽ എൻജിനിയർ എം വേണുഗോപാലൻ എന്നിവർ സംസാരിച്ചു.









0 comments