Deshabhimani

രണ്ടാം ട്വന്റി20: സിംബാബ്‌വെയെ 102 റൺസിലൊതുക്കി ഇന്ത്യ, നിക്കി പ്രസാദിന് രണ്ട് വിക്കറ്റ്

india

ടീം ഇന്ത്യ| Photo: Social Media

വെബ് ഡെസ്ക്

Published on Oct 18, 2026, 08:55 PM | 1 min read

റായ്പുർ : സിംബാബ്‌വെ വനിതകൾക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 103 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു.


32 പന്തിൽ അഞ്ച് ഫോറുകളോടെ 34 റൺസെടുത്ത ചിപ്പോ മുഗേരി-തിരിപാനോയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസഫിൻ എൻകോമോ 35 പന്തിൽ രണ്ട് ഫോറുകളോടെ പുറത്താകാതെ 27 റൺസെടുത്തു. ബെലവ്ഡ് ബിസ ഏഴ് റൺസും ഷാർനെ മയേഴ്‌സ് ഒൻപത് റൺസും നേടി.


അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ നിയന്ത്രണം ഏറ്റെടുത്തതോടെ സിംബാബ്‌വെയ്ക്ക് മികച്ച സ്കോർ കണ്ടെത്താനായില്ല.

ഇന്ത്യയ്ക്കായി നിക്കി പ്രസാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ്, നന്ദിനി ശർമ, ദീപ്തി ശർമ, ശ്രീ ചരാണി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. രണ്ട് താരങ്ങൾ റണ്ണൗട്ടായി പുറത്തായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home