ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്; ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ട്

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്പ്. ജുഹുവിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. മോട്ടോർസൈക്കിളിലെത്തിയ മൂന്ന് പേരാണ് വെടിവയ്പ്പ് നടത്തിയത്. സംഭവത്തിൽ നടന് പരിക്കേറ്റിട്ടില്ല. നടന്റെ ഡ്രൈവർക്കും ഓട്ടോറിക്ഷ ഡ്രൈവറിനും പരുക്കേറ്റു.
സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ, ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഒരാൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സൽമാൻ ഖാനൊപ്പം ജോലി ചെയ്യുന്ന മുംബൈ ഫിലിം ഇൻഡസ്ട്രിയിലെ മറ്റ് വ്യക്തികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുടെ ശബ്ദസന്ദേശത്തിൽ, ബിഷ്ണോയ് ഗാംഗിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് സൽമാൻ ഖാനൊപ്പം തുടർച്ചയായി ജോലി ചെയ്തതിനാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്ന് അവർ അവകാശപ്പെടുന്നു. സൽമാൻ ഖാനൊപ്പമോ അല്ലെങ്കിൽ തങ്ങൾ പറയുന്നതിന് എതിരായോ പ്രവർത്തിക്കുന്ന ആരെയും കൊലപ്പെടുത്തുമെന്നും ഇതൊരു അവസാന മുന്നറിയിപ്പാണെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് മുമ്പും സൽമാൻ ഖാനെ വധിക്കുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.








0 comments