Deshabhimani

തെരുവുനായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

Stray Dogs
വെബ് ഡെസ്ക്

Published on Oct 18, 2026, 08:08 PM | 1 min read

വെള്ളറട(തിരുവനന്തപുരം) : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മണത്തോട്ടം സ്വദേശി സുധീർ (32)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

ചൂണ്ടിക്കല്‍ ജംങ്ഷനില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി തെരുവുനായ ചാടുകയായിരുന്നു. വാഹനം പെട്ടെന്ന് വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പന്ത്രണ്ടടിയിലേറെ താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുdog attackdog attack```കയാണ് ചെയ്തത്. ഓട്ടോറിക്ഷയുടെ ഇടിയേറ്റ് നായ സംഭവസ്ഥലത്തുതന്നെ ചത്തു.

ഉടന്‍തന്നെ പ്രദേശവാസികള്‍ ഓടിയെത്തിയാണ് സുധീറിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ സുധീറിനെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസമയത്ത് ഓട്ടോറിക്ഷയില്‍ യാത്രികര്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.രാത്രി വൈകിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ ക്രെയ്ന്‍ ഉപയോഗിച്ചാണ് ഓട്ടോറിക്ഷ തോട്ടില്‍ നിന്ന് കരയ്ക്കെടുത്ത് വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home