Deshabhimani

ബെംഗളൂരു ഹൈവേയിൽ ഡീസൽ ടാങ്കറിന് തീപിടിച്ചു

benguluru
വെബ് ഡെസ്ക്

Published on Oct 18, 2026, 08:25 PM | 1 min read

ബെംഗളൂരു: ബെംഗളൂരു ഹൈവേയിൽ ഡീസൽ ടാങ്കറിന് തീപിടിച്ചു. കനകപുര ടോളിന് സമീപമുള്ള നൈസ് റോഡിലാണ് സംഭവം നടന്നത്. അഞ്ജനപുരയിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഡ്രെയിനേജിലേക്ക് മറിയുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു.


ഡ്രൈവറും സഹായിയും ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലഘട്ടപുര ട്രാഫിക് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ഫയർഫോഴ്സും അത്യാഹിത വിഭാഗവും ചേർന്ന് തീയണച്ചു. ഏഴ് യൂണിറ്റ് ഫയർ ഫോഴ്‌സ് ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.


അപകടത്തെ തുടർന്ന് നൈസ് റോഡിൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുകയും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. സ്ഥിതി നിയന്ത്രിക്കാനും വാഹനങ്ങൾ വഴിതിരിച്ചുവിടാനും പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മറിഞ്ഞുകിടക്കുന്ന ടാങ്കറിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നതായി വീഡിയോയിൽ കാണാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home