ad
Deshabhimani

കെഎസ്ഇബി ജീവനക്കാരുടെ ആഹ്ലാദ സദസ്സ്‌

കെഎസ്ഇബി ജീവനക്കാർ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി മുരുകൻ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ഇബി ജീവനക്കാർ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി മുരുകൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 01:42 AM | 1 min read

പാലക്കാട്‌

നീറ്റ്‌ പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാർഥികളും യുവജനങ്ങളും ഡൽഹിയിൽ നടത്തിയ പ്രക്ഷോഭം വിജയിച്ചതിലും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിലും ഇലക്ട്രിസിറ്റി ജീവനക്കാർ ആഹ്ലാദ സദസ്സ്‌ സംഘടിപ്പിച്ചു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷൻ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട്‌ വൈദ്യുതി ഭവൻ വളപ്പിൽ സംഘടിപ്പിച്ച പരിപാടി കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി മുരുകൻ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി എം നിത്യ അധ്യക്ഷയായി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജെ അനീഷ്, കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ എം സമീറ, അസി. സെക്രട്ടറി എം ശരവണൻ, ഡിവിഷൻ ട്രഷറർ വിനീത് എന്നിവർ സംസാരിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ്‌ എച്ച്‌ രമേഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സി സുരേഷ് ബാബു നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home