ad
Deshabhimani

കൂടിയാട്ടം ഫെസ്റ്റിവൽ സമാപിച്ചു

പർണശാലാങ്കം കൂടിയാട്ടത്തിൽ ശ്രീരാമന്റെ നിർവഹണത്തിൽ ഗുരു മാർഗി മധു ചാക്യാർ ശ്രീരാമനായും 
ഡോ. ഇന്ദു ജി സീതയായും അരങ്ങിലെത്തിയപ്പോൾ

പർണശാലാങ്കം കൂടിയാട്ടത്തിൽ ശ്രീരാമന്റെ നിർവഹണത്തിൽ ഗുരു മാർഗി മധു ചാക്യാർ ശ്രീരാമനായും 
ഡോ. ഇന്ദു ജി സീതയായും അരങ്ങിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Apr 14, 2026, 12:09 AM | 1 min read

ചെർപ്പുളശേരി

ശക്തിഭദ്രൻ രചിച്ച പർണശാലാങ്കം കൂടിയാട്ടത്തിലെ അവസാന ദിവസത്തെ അവതരണത്തോടെ വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റിൽ നടന്ന പ്രേക്ഷക കൂടിയാട്ടം ഫെസ്റ്റിവലിന് തിരശീല വീണു. ഗുരു മാർഗി മധു ചാക്യാർ ശ്രീരാമനായും ഡോ. ഇന്ദു ജി സീതയായും നേപത്ഥ്യ ശ്രീഹരി ചാക്യാർ ലക്ഷ്മണനായും വേഷമിട്ടു. വളരെ വിരളമായി മാത്രം പ്രേക്ഷകർക്കുകാണാൻ അവസരം ലഭിക്കുന്ന കൂടിയാട്ടത്തിന്റെ തെരഞ്ഞെടുത്ത അഞ്ച് ഭാഗങ്ങളാണ് എട്ടുമുതൽ 12വരെ പ്രേക്ഷക ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിൽ കാറൽമണ്ണയിൽ അരങ്ങേറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home