60 കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു
കെജിഒഎ മുൻകാല നേതാക്കളുടെ സംഗമം

കെജിഒഎ വജ്ര ജൂബിലി സമ്മേളനത്തിന്റെ പതാക ദിനത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന മുൻകാല പ്രവർത്തകരുടെ സംഗമം പബ്ലിക് ലൈബ്രറി സെക്രട്ടറി ടി ആർ അജയൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളന ഭാഗമായി മുൻകാല നേതാക്കളുടെ സംഗമം നടത്തി. പതാകദിനവും ആചരിച്ചു. പാലക്കാട് കെജിഒഎ ഹാളിൽ മുൻകാല നേതാക്കളുടെ സംഗമം മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ ടി ആർ അജയൻ ഉദ്‌ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ. ട്വിങ്കിൾ സുരേന്ദ്രൻ അധ്യക്ഷയായി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ മുഖ്യ പ്രഭാഷണം നടത്തി. മുൻ നേതാക്കളായ എം ഐ എ റസാഖ്, കെ ഗോകുലപാലൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി സെയ്തലവി, ഡോ. പി ശ്രീദേവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും ജില്ലാ ട്രഷർ പി മണികണ്ഠൻ നന്ദിയും പറഞ്ഞു. ജില്ലയിൽ 60 കേന്ദ്രങ്ങളിലായിരുന്നു പതാക ദിനാചരണം. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി സെയ്തലവി, എം ശ്രീഹരി, ഡോ. പി ശ്രീദേവി, ജില്ലാ സെക്രട്ടറി ആർ സാജൻ, പ്രസിഡന്റ് ഡോ. ട്വിങ്കിൾ സുരേന്ദ്, ജില്ലാ ജോ. സെക്രട്ടറിമാരായ എ ഉല്ലാസ്, ബിജു ആന്റണി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എച്ച് ഷെരീഫ്, എൻ സുരേഷ്, ട്രഷറർ പി മണികണ്ഠൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ, എസ് മഹേഷ്-കുമാർ, ഡോ. പി കെ കൃഷ്ണദാസ്, സി പി സതീഷ്-കുമാർ, എസ് ബീന, ഡോ. ആർ ശ്രീതാര എന്നിവർ സംസാരിച്ചു. തിരുവനന്തപുരം എ കെ ജി ഹാളിൽ 23 മുതൽ 26 വരെയാണ് സമ്മേളനം.










0 comments