ad
Deshabhimani

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം ചെറുക്കും: കെജിഎംഒഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 04, 2026, 12:49 AM | 1 min read

പാലക്കാട്‌

ഡോക്ടർമാർക്കെതിരെയും ആരോഗ്യപ്രവർത്തകർക്കെതിരെയുമുണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അക്രമം തുടർന്നാൽ ചെറുക്കുമെന്നും കെജിഎംഒഎ ജില്ലാ ജനറൽ ബോഡി പ്രമേയത്തിൽ പറഞ്ഞു. ഡോ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ടി വി റോഷ്‌, നോർത്ത് സോൺ വൈസ് പ്രസിഡന്റ് അജിത്‌ കുമാർ, നോർത്ത് സോൺ ജോയിന്റ്‌ സെക്രട്ടറി വിപിൻ വർക്കി, ഐഎംഎ ജില്ലാ പ്രസിഡന്റ് സത്യജിത്‌, നോർത്ത് സോൺ ജോയിന്റ്‌ സെക്രട്ടറി എൻ എം അരുൺ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ ഭാരവാഹി സമ്മേളനവും കുടുംബ സംഗമവും കലാപരിപാടികളും ഉണ്ടായി. ഭാരവാഹികൾ: ഡോ. വൈശാഖ്‌ ബാലൻ(പ്രസിഡന്റ്‌), ഡോ. ബിബിൻ ചാക്കോ(സെക്രട്ടറി), ഡോ. മെറിൻ ടി ജെറോം(ട്രഷറർ).​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home