അതിദരിദ്രരില്ലാത്ത കേരളം
നാടെങ്ങും ആഹ്ലാദം

പാലക്കാട്
ലോകത്തിന് മാതൃകയായി കേരളം അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ച ദിവസം നാടെങ്ങും ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും. രണ്ടാംപിണറായി സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് സ്വന്തമാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും എൽഡിഎഫ് നേതൃത്വത്തിലും കേരളപ്പിറവി ദിനത്തിൽ നാടെങ്ങും ആഘോഷങ്ങൾ നടത്തി. വാർഡ്, ലോക്കൽ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കാളികളായി. ക്ഷേമവും പുരോഗതിയും ഉറപ്പാക്കിയ നിരവധി പ്രഖ്യാപനങ്ങളുടെ സന്തോഷത്തിലാണ് ജനങ്ങളുടെ പ്രതികരണം. യുഡിഎഫ് സംസ്ഥാന നേതൃത്വം പരിപാടി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തെങ്കിലും അണികൾ സർക്കാരിന് അഭിവാദ്യമർപ്പിച്ച് രംഗത്തുവന്നതും ശ്രദ്ധേയമായി. സിപിഐ എം നേതൃത്വത്തിൽ പാലക്കാട് നഗരത്തിനടുത്ത് മാങ്കാവിൽ നടന്ന മധുരവിതരണവും പൊതുയോഗവും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു.










0 comments