പൊലീസ് കുടുംബ സഹായനിധി വിതരണം

സർവീസിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിനുള്ള സഹായനിധി വിതരണം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
സർവീസിലിരിക്കെ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിനുള്ള സഹായ നിധി വിതരണം ചെയ്‌തു. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, കൊപ്പം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സുബീഷ്‌മോൻ എന്നിവരുടെ കുടുംബത്തിനുള്ള സഹായധനമാണ് വിതരണം ചെയ്‌തത്. ജില്ലയിലെ പൊലീസ് സേനാംഗങ്ങളിൽ നിന്നും സമാഹരിച്ച 12,27,000 -രൂപ വീതം ഇരുകുടുംബങ്ങൾക്കും ജില്ലാ പൊലീസ് ഓഫീസ് അനക്‌സിൽ നടന്ന ചടങ്ങിൽ കൈമാറി. കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ സുനിൽ അധ്യക്ഷനായി. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ സി വിനു, കെപിഒഎ ജില്ലാ സെക്രട്ടറി സി സത്യൻ, പൊലീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ രാധ, കെപിഒഎ ജില്ലാ ട്രഷറര്‍ കെ മനോജ്‌കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ പി ശശി എന്നിവർ സംസാരിച്ചു.









0 comments