ad
Deshabhimani

കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം തുടങ്ങി

ജനപക്ഷ നയങ്ങൾ സംരക്ഷിക്കണം

കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 14, 2026, 12:26 AM | 1 min read

ഒറ്റപ്പാലം

ജനപക്ഷ നയങ്ങൾ സംരക്ഷിക്കണമെന്ന് കേരള എജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ് അധ്യക്ഷനായി. ജി ജിഷ അനുശോചനപ്രമേയവും ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും എം പ്രസാദ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു.​ എ എം അജിത്‌, പി ശിവദാസ്, സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം എസ് കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു. ശനി രാവിലെ 10.30ന് സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: കെ മഹേഷ് (പ്രസിഡന്റ്‌), ടി പി സന്ദീപ്, ജി ജിഷ (വൈസ് പ്രസിഡന്റ്‌), കെ സന്തോഷ്‌കുമാർ (സെക്രട്ടറി), ബി രാജേഷ്, സി മുഹമ്മദ് റഷീദ് (ജോയിന്റ്‌ സെക്രട്ടറി), എം പ്രസാദ് (ട്രഷറർ). കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, ഫെഡറലിസം തകർക്കുന്ന കേന്ദ്രനയം തിരുത്തുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പാർട്ട്‌ ടൈം കാഷ്വൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നിങ്ങനെ 16 പ്രമേയങ്ങൾ അംഗീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home