ad
Deshabhimani

വായ്‌പ തിരിച്ചടവിന്‌ 
കൂടുതൽ സമയം അനുവദിക്കണം

കേരള കണക്കൻ മഹാ സഭ സംസ്ഥാന സമ്മേളനം സാമൂഹ്യ പ്രവർത്തക ലീലാ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു

കേരള കണക്കൻ മഹാ സഭ സംസ്ഥാന സമ്മേളനം സാമൂഹ്യ പ്രവർത്തക ലീലാ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 03, 2026, 01:17 AM | 1 min read

പാലക്കാട്

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ബാങ്ക് വായ്‌പകളിൽ തിരിച്ചടവിന്‌ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരള കണക്കൻ മഹാസഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തക ലീല ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ കെ രാമചന്ദ്രൻ അധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ സുന്ദരൻ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി കെ മണികണ്ഠ‌ൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലകൃഷ്‌ണൻ മണിയേരി, അനിൽ തവനൂർ, സുബ്രഹ്മണ്യൻ, എം ബാബു, സുധീഷ്, എം വിനോദ്, കെ കൃഷ്‌ണൻ, പി വി രവികുമാർ, സി സുന്ദരൻ, കെ എ ശശികുമാർ, കെ കാശു, സരസ്വതി, സുനിത രവികുമാർ, പ്രമിത ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. വി സി ജയകൃഷ്‌ണൻ സ്വാഗതവും വി സി ഉണ്ണികൃഷ്‌ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ രാമചന്ദ്രൻ കല്ലേപ്പുള്ളി (പ്രസിഡന്റ്) വി അയ്യപ്പൻ കുനിശേരി (വർക്കിങ്‌ പ്രസിഡന്റ്‌) യു വി ജയകൃഷ്ണൻ, കെ രതീഷ്, പി വി രവികുമാർ, അനിൽ തവനൂർ (വൈസ് പ്രസിഡന്റുമാർ) മണികണ്ഠ‌ൻ കുന്നുംപുറം (ജനറൽ സെക്രട്ടറി) കെ വി സുദേവൻ, കെ കൃഷ്‌ണൻ, സുബ്രഹ്മണ്യൻ, (ജോയിന്റ്‌ സെക്രട്ടറിമാർ) സി സുന്ദരൻ (ട്രഷറർ). ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home