Deshabhimani

ഉന്നതവിജയം നേടിയവർക്ക്‌ 
ക്യാഷ് അവാർഡ്‌

കേരള കോ-– ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 14, 2025, 02:00 AM | 1 min read

കണ്ണാടി

ജില്ലയിൽ കേരള കോ- –ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം കണ്ണാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്കോളർഷിപ് വിതരണത്തിന്റെ ഉദ്ഘാടനവും കുടിശ്ശിക വിഹിതം ഒഴിവാക്കിക്കൊണ്ടുള്ള അംഗത്വ വിതരണത്തിന്റെ ജില്ലാ ഉദ്ഘാടനവും കെ ശാന്തകുമാരി എംഎൽഎ നിർവഹിച്ചു. ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി. പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൻ പി വിനയകുമാർ, കണ്ണാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ വി സുരേന്ദ്രൻ, അസിസ്‌റ്റന്റ്‌ രജിസ്ട്രാർ കെ ജി സാബു, അസിസ്‌റ്റന്റ്‌ ഡയറക്ടർ എം വിശ്വം, കെസിഇയു ജില്ലാ സെക്രട്ടറി കെ എൻ രാജേഷ്, കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ ട്രഷറർ ടി കെ മുരളീധരൻ, എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ അഷറഫ്, എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ അഷറഫ് എന്നിവർ സംസാരിച്ചു. വെൽഫെയർ ബോർഡ് ഭരണസമിതി അംഗം കെ എൻ സുകുമാരൻ സ്വാഗതവും വെൽഫെയർ ബോർഡ് അസിസ്‌റ്റന്റ്‌ രജിസ്ട്രാർ പാട്രിക് ഫ്രാൻസിസ് നന്ദിയും പറഞ്ഞു. 78 പേർക്ക്‌ ക്യാഷ് അവാർഡ്‌ സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Palathayi Rape Case BJP Leader Padmarajan

01

print edition പാലത്തായി പീഡനം: ബിജെപി നേതാവ്‌ പത്മരാജന്‌ നോട്ടീസ്‌
v d satheesan

03

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
Valarmathi LPST Rank Holders' Protest

04

print edition വളർമതിയുടെ നില ഗുരുതരം; നിരാഹാരം തുടരുന്നു
BJP UDF Alliance

05

print edition വിസി നിയമനത്തിന് 
യുഡിഎഫ്‌–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക്‌ നീക്കം
kerala highcourt

06

print edition ‘ഡിജെ പാർടികളും രാത്രി ജീവിതവും പ്രശ്നമാണോ’; പൊലീസ്‌ രാജ്‌ അംഗീകരിക്കില്ല: ഹെെക്കോടതി
deshabhimani section

Recommended

Deshabhimani
Home