സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം ചെറുക്കണം; കെസിഇയു

മണ്ണാർക്കാട്
സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം ചെറുക്കണമെന്ന് കേരള കോ– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) മണ്ണാർക്കാട് ഏരിയ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ ഇല്ലാക്കഥകളുണ്ടാക്കി പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ബ്ലേഡ് കന്പനികളുടെയും മൾടിസ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെയും ശക്തമായ സ്വാധീനമാണിതിനുപിന്നിൽ. ഇത്തരം നീക്കങ്ങൾക്കെതിരെ കെസിഇയു ബഹുജനങ്ങളെ അണിനിരത്തി അതിശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കെസിഇയു ഏരിയ കമ്മിറ്റി യോഗത്തിൽ ഏരിയ പ്രസിഡന്റ് കെ ഷമീർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ശ്രീനിവാസൻ,കെ സന്തോഷ്, എൻ അഭിലാഷ് എന്നിവർ സംസാരിച്ചു.










0 comments