കല്ലുവഴിയുടെ കഥകളിമുദ്രകൾ നേപ്പാളിലേക്ക്


സ്വന്തം ലേഖകൻ
Published on Aug 11, 2025, 01:00 AM | 1 min read
പാലക്കാട്
നേപ്പാളിൽ ‘കിരാതം’ കഥകളി അവതരിപ്പിക്കാൻ പാലക്കാട്ടുനിന്നുള്ള സംഘം. 79–-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കല്ലുവഴി പകരാവൂർ സ്വദേശിയും കഥകളി ആചാര്യനുമായ ഡോ. കലാമണ്ഡലം രാമൻകുട്ടിയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘമാണ് "കിരാതം' കഥ അവതരിപ്പിക്കുക. കാഠ്മണ്ഡു, ബീർഗഞ്ച്, ഇലാം, ധരൻ എന്നിവിടങ്ങളിലാണ് വേദി. കേന്ദ്രസർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിനുകീഴിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ആണ് പ്രായോജകൾ. തിങ്കളാഴ്‌ച യാത്ര പുറപ്പെടും. നേപ്പാളിലെ ഇന്ത്യൻ എംബസിയാണ് പരിപാടിയുടെ സംഘാടകർ. ഡോ. രാമൻകുട്ടിയെ കൂടാതെ കലാമണ്ഡലം നാരായണൻകുട്ടി, കലാമണ്ഡലം ജയചന്ദ്രൻ (വേഷം), സദനം ശ്യാമളൻ, കോട്ടക്കൽ വിനീഷ് (സംഗീതം), കലാമണ്ഡലം രാഹുൽ ദാസ് (ചെണ്ട), സദനം ജയരാജ് (മദ്ദളം), രജനി രാമൻകുട്ടി (ചുട്ടി), കലാമണ്ഡലം ചമ്മന്നൂർ ബാലൻ (അണിയറ സംവിധാനം) എന്നിവരാണ് സംഘാംഗങ്ങൾ.











0 comments