ad
Deshabhimani

പ്രോത്സാഹന ബോണസ്‌ നിർത്തലാക്കൽ

കേന്ദ്രത്തിനെതിരെ 
പ്രതിഷേധവുമായി കർഷകസംഘം

കേരള കർഷക സംഘം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് എസ്ബിഐ ഓഫീസ് മാർച്ചും ധർണയും ജില്ല സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്യുന്നു

കേരള കർഷക സംഘം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് എസ്ബിഐ ഓഫീസ് മാർച്ചും ധർണയും ജില്ല സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 06, 2026, 12:51 AM | 2 min read

പാലക്കാട്‌

കർഷകർക്ക്‌ താങ്ങായി സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ്‌ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യാപക പ്രതിഷേധം. കർഷകസംഘം ഏരിയ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം. തൃത്താല കൂറ്റനാട് എസ്ബിഐ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ കൃഷ്ണകുമാർ, ട്രഷറർ കെ എ ഷംസു, ജോയിന്റ്‌ സെക്രട്ടറി വി പി രാജൻ എന്നിവർ സംസാരിച്ചു. ആലത്തൂരിൽ ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സി സുരേഷ് ബാബു അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി സി രാമചന്ദ്രൻ, ഏരിയ സെക്രട്ടറി ആർ രമേഷ് കുമാർ, എം ഗംഗാധരൻ എന്നിവർ സംസാരിച്ചു. പട്ടാമ്പി ശങ്കരമംഗലം സെന്ററില്‍ ജില്ലാ വെെസ് പ്രസിഡന്റ് യു അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ അലി അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് പി വിജയകുമാരന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം പി മുഹമ്മദ് ഷാഫി, എം ശ്രീനിവാസന്‍, സുധീര്‍ലാല്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. തിരുവേഗപ്പുറയില്‍ ധര്‍ണ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. എം എസ് ബഷീര്‍ അധ്യക്ഷനായി. കെ പി ദിലീപ് സംസാരിച്ചു. മുണ്ടൂര്‍ പോസ്‌റ്റോഫീസിനുമുന്നില്‍ സിപിഐ എം ഏരിയ സെക്രട്ടറി സി ആര്‍ സജീവ് ഉദ്ഘാടനം ചെയ്തു. വിനോയ് ചാക്കോ അധ്യക്ഷനായി. വി സേതുമാധവന്‍, ടി കെ രാമദാസ് എന്നിവർ സംസാരിച്ചു. വടക്കഞ്ചേരി ടെലിഫോൺ എക്സ്‌ചേഞ്ചിനുമുന്നിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ജോസ്‌ മാത്യൂസ്‌ ഉദ്‌ഘാടനം ചെയ്തു. പി എം കലാധരൻ അധ്യക്ഷനായി. കെ എൻ സുകുമാരൻ, രവീന്ദ്രൻ കുന്നമ്പുള്ളി, എം കെ സുരേന്ദ്രൻ, കെ പീതാംബരൻ എന്നിവർ സംസാരിച്ചു. കൊല്ലങ്കോട് പോസ്റ്റ്‌ ഓഫീസിനുമുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. കെ കലാധരൻ അധ്യക്ഷനായി. ടി കെ പരമേശ്വരൻ, ശാലിനി കറുപ്പേഷ്, എ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home