കപ്പടിക്കാൻ പാലക്കാടൻസ്


അഖില ബാലകൃഷ്‌ണൻ
Published on Oct 22, 2025, 12:00 AM | 1 min read
പാലക്കാട്
ട്രാക്കിലെ ക്ഷീണം മാറ്റണം. കപ്പിനും ചുണ്ടിനുമിടയിൽ കഴിഞ്ഞകൊല്ലം നഷ്ടപ്പെട്ട അത്‌ലറ്റിക്സ് കിരീടം വീണ്ടെടുക്കണം. 3,500 കായികതേരാളികളുമായി പ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് പാലക്കാട്. അത്‌ലറ്റിക്‌സിൽ 1600ന് മുകളിലും ഗെയിംസിൽ 1,500ന് മുകളിലും മത്സരാർഥികളുണ്ട്. ഹീറ്റ്‌സ് മത്സരങ്ങളിൽ കഴിഞ്ഞമേളയിലുണ്ടായ പോരായ്മ പരിഹരിച്ച് മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. 3000, 800, 200, 100 മീറ്റർ ഓട്ടം, 400 മീറ്റർ ഹർഡിൽസ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ഹാമർത്രോ, ഹൈജമ്പ്, പോൾവാൾട്ട് എന്നിവയിൽ പ്രതീക്ഷകൾ ഏറെയാണ്. ദീർഘദൂര ഓട്ടക്കാരിലൂടെ കപ്പ് തിരിച്ചുപിടിക്കാനാകുമെന്നും കരുതുന്നു. എറണാകുളത്ത് നടന്ന കഴിഞ്ഞ കായികമേളയിൽ മൂന്നുവർഷം കൈയടക്കി വച്ചിരുന്ന ട്രാക്കിലെ കിരീടം മലപ്പുറത്തിനോട് പാലക്കാടിന് നഷ്ടമായിരുന്നു. ഗെയിംസ്, ഇൻക്ലൂസീവ് കായികമേള, നീന്തൽ മത്സരങ്ങൾ ആകെയുള്ള ഓവറോൾ ചാമ്പ്യൻഷിപ്പിൽ നാലാമതായിരുന്നു സ്ഥാനം.









0 comments