കഞ്ചിക്കോട് കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു

കഞ്ചിക്കോട്
കാട്ടാനശല്യം ഒഴിയാതെ കഞ്ചിക്കോട് ചെല്ലൻകാവ്. 16 അംഗ കാട്ടാനക്കൂട്ടമാണ് ചെല്ലൻകാവിൽ ജനവാസ മേഖലയിലെത്തിയത്. ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു. ഇൗ കൂട്ടത്തിലെ രണ്ട് ആനകൾ ചൊവ്വാഴ്ച കഞ്ചിക്കോട്ടെ വിവിധ പ്രദേശങ്ങളിൽ അക്രമം നടത്തിയിരുന്നു. അവ ഇതുവരെയും ആനക്കൂട്ടത്തിൽ ചേർന്നിട്ടില്ല. വനംവകുപ്പ് സ്ഥലത്ത് പട്രോളിങ് നടത്തുന്നുണ്ട്.








0 comments