നിർദേശങ്ങൾ നടപ്പാക്കുന്നില്ല

അപകടപ്പാതയായി 
കൽമണ്ഡപം – കൽപ്പാത്തി ബൈപാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഈപ്പൻ

Published on Jan 03, 2025, 12:11 AM | 1 min read

പാലക്കാട്

കൽമണ്ഡപം – കൽപ്പാത്തി ബൈപാസിൽ അപകടങ്ങൾ കുറയ്ക്കാൻ നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതിനാൽ അപകടം പതിവാകുന്നു. അപകട സാധ്യതാമുന്നറിപ്പ് ബോർഡ് തന്നെ അപകടമുണ്ടാക്കിയ വിചിത്ര സംഭവമാണ്‌ കഴിഞ്ഞ ദിവസമുണ്ടായത്‌. റോഡിൽ സ്വകാര്യ പൈപ്പ്‌ സ്ഥാപിക്കുന്നതിന്‌ എടുത്ത കുഴിയുടെ സമീപം മുന്നറിയിപ്പ്‌ ബോർഡ്‌ സ്ഥാപിച്ചിരുന്നു. ബുധനാഴ്‌ചയുണ്ടായ കാറ്റിൽ ഈ ബോർഡ്‌ തെറിച്ച്‌ അതുവഴി വന്ന കാറിൽത്തട്ടി ഗ്ലാസ്‌ തകർന്നു. രാത്രിയായാൽ വഴിവിളക്കുകളോ സിഗ്നലുകളോ ഈ റോഡിൽ പ്രവർത്തിക്കാറില്ല. മണലി, കൊപ്പം, പാലാൽ, ശേഖരീപുരം എന്നീ ജങ്‌ഷനുകളിൽ രണ്ടിടത്ത്‌ മാത്രമാണ് സിഗ്നലുള്ളത്ത്. അതാവട്ടെ രാത്രിയിൽ പ്രവർത്തിക്കില്ല. ഇതുവഴി രാത്രിയിൽ വാഹങ്ങൾ അതിവേഗത്തിൽ പോകുന്നതിനാൽ ജീവൻ പണയം വച്ചാണ്‌ യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത്‌. ഒരു ജങ്ഷനിൽ പോലും ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പടെ വഴിവിളക്ക്‌ പ്രവർത്തിക്കുന്നില്ല. ചെറു റോഡുകൾ ബൈപാസിലേക്ക്‌ ചേരുന്ന ഇടങ്ങളിലും വെളിച്ചക്കുറവ് പ്രധാന പ്രശ്നമാണ്. കൽമണ്ഡപം ജങ്ഷന് സമീപത്തെ അനധികൃത ലോറി പാർക്കിങ് ഗതാഗതകുരുക്ക്‌ സൃഷ്ടിക്കുന്നതിനൊപ്പം അപകടങ്ങൾക്കും കാരണമാവുന്നു. പാർക്കിങ്ങിനായി മറ്റൊരു സ്ഥലം കണ്ടെത്താൻ നഗരസഭ നടപടിയെടുക്കുന്നുമില്ല. ഗ്യാസ് പൈപ്പ്‌ ലൈൻ പണികൾ പുരോഗമിക്കുന്നതിനാൽ റോഡിന്റെ പലഭാഗങ്ങളും പൊളിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ മുൻകരുതലോ ഒരുക്കിയിട്ടില്ല. കൊപ്പം സിഗ്നൽ ജങ്ഷനിൽ സ്റ്റേഡിയം ഭാഗത്തുനിന്ന്‌ വരുന്ന ബസുകൾ ടൗണിലേക്ക് പ്രവേശിക്കുന്നതിനായി ഇടതുഭാഗത്തേക്ക് തിരിയുന്നതിനാൽ സിഗ്നൽ ലഭിച്ചാലും വാഹങ്ങൾക്ക്‌ കടന്നുപോകാനാവില്ല. റോഡിന്റെ ഇരുവശങ്ങളിലും അരിക്‌ ഭിത്തിയില്ലാത്തതും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. റോഡ് സുരക്ഷാ ഉറപ്പാക്കാൻ നടപടി ഉടൻ സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home