Deshabhimani

കൊടിയേറ്റി; ഇനി രഥോത്സവക്കാലം

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേപ്പാരത്തിൽ നടന്ന കൊടിയേറ്റം
വെബ് ഡെസ്ക്

Published on Nov 09, 2026, 01:15 AM | 1 min read

പാലക്കാട്‌

ഒരുമയുടെ ആഘോഷക്കാലത്തിന്‌ ആവേശത്തോടെ തുടക്കം. കൽപ്പാത്തി രഥോത്സവത്തിന്‌ കൊടി ഉയർന്നു. ഞായർ പകൽ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലും പ‍ഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും ആചാരവിധിയനുസരിച്ച് കൊടിയേറ്റ്‌ നടന്നു. 14ന് രഥപ്രയാണം ആരംഭിക്കും. ക്ഷേത്രങ്ങളിൽനിന്ന് അലങ്കരിച്ച അഞ്ച് രഥങ്ങൾ ഗ്രാമവീഥികളിലൂടെ സഞ്ചരിച്ച് 16ന് പുതിയ കൽപ്പാത്തിയിൽ സംഗമിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ആഘോഷങ്ങൾക്ക്‌ ആയിരങ്ങൾ സാക്ഷിയാകും. കൊടിയേറ്റത്തിനുമുമ്പെ അഗ്രഹാരവീഥിയിൽ തിരക്ക്‌ തുടങ്ങിയിരുന്നു. വഴിയോരങ്ങളിൽ തേരുകടകൾ ഉണർന്നു. വീടുകൾക്കുമുന്നിലെല്ലാം അലങ്കാരവിളക്കുകൾ പ്രത്യക്ഷപ്പെട്ടു. നഗരത്തിലെ ഹോട്ടലുകളിൽ ദൂരദേശങ്ങളിലുള്ളവരുടെ തിരക്ക്‌ തുടങ്ങിയിട്ടുണ്ട്‌. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവം തിങ്കളാഴ്‌ച ആരംഭിക്കും. വൈകിട്ട്‌ ആറിന്‌ ഡോ. സി വി കൃഷ്ണ‌മൂർത്തി നഗറിൽ (ചാത്തപുരം മണി അയ്യർ റോഡ്‌) മന്ത്രി പി സി വിഷ്ണുനാഥ് ഉദ്‌ഘാടനം ചെയ്യും. ഓരോ ദിവസവും വൈകിട്ട്‌ പ്രശസ്തരായ സംഗീതജ്ഞരുടെ കച്ചേരികൾ ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Satheesan lies

01

print edition ജിഎൻഎ കരാർ 
മുഖ്യമന്ത്രി വഴി
s

02

print edition ജൂനിയർ കിരീടം തേടി കേരളം
V D Satheesan

03

print edition എൻഎച്ച്‌എമ്മിനെതിരായ അന്വേഷണം; അവസരം മുതലാക്കി 
നിയമന അട്ടിമറി നീക്കം
m liju

04

print edition എക്‌സൈസ് കമീഷണർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല; അഴിമതിക്കാർ മന്ത്രിയുടെ വിശ്വസ്തർ
sd

05

print edition സംസ്ഥാന ബാസ്‌കറ്റ്ബോൾ; പത്തനംതിട്ട, തിരുവനന്തപുരം ജേതാക്കൾ
BJP-CONGRESS

06

print edition കേരളയിലെ അധ്യാപക നിയമനം അഭിമുഖത്തിനും 
ബിജെപി–യുഡിഎഫ്‌ ഡീൽ
deshabhimani section

Recommended

Deshabhimani
Home