കോട്ടായിയുടെ സ്വന്തം കൈകൊട്ടിക്കളി സംഘം

നൃത്തമഞ്ജരി കൈകൊട്ടിക്കളി സംഘം
ആർ ജനാർദനൻ
Published on May 19, 2026, 01:25 AM | 1 min read
കുഴൽമന്ദം
കർണാടക സംഗീത ചക്രവർത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗ്രാമമായ കോട്ടായിയിലാണ് പെൺകരുത്തിൽ രൂപീകരിച്ച കൈകൊട്ടിക്കളി സംഘം ശ്രദ്ധേയമാണ്. സ്ത്രീകളുടെ കലാബോധത്തെ വളർത്തിയെടുക്കാൻ 2023 ആഗസ്ത് 13ന് 16 അംഗങ്ങളുമായാണ് പള്ളത്തുപുര ഗ്രാമത്തിൽ കൈകൊട്ടിക്കളി സംഘം രൂപീകൃതമാകുന്നത്. വീട്ടമ്മമാരുടെ ഒഴിവുസമയം വിനിയോഗിച്ച് ദിവ്യ പ്രദീപിന്റെ നേതൃത്വത്തിൽ സെപ്തംബർ 24ലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ടീം നൃത്തമഞ്ജരി' എന്ന് അറിയപ്പെട്ടു. നാടൻപാട്ടുകൾ കൂട്ടിച്ചേർത്തുള്ള ആവിഷ്കാരത്തിന് ആസ്വാദകരുമേറി. സ്ത്രീകളിൽ കലാബോധം വളർത്താനും വരുമാനം നേടാനും ഇതിലൂടെ സാധിച്ചു. നിരവധി അംഗീകാരങ്ങളും തേടിയെത്തി. ക്ഷേത്ര കലകളിൽ ഈ കലാരൂപം ഇപ്പോൾ ഒഴിച്ചുകൂടാനാകാത്തതാണ്. കുട്ടികളിൽ കലയുടെ മഹത്വവും ഒരുമയുടെ ബോധവും പഠിപ്പിക്കാനും സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.









0 comments