അരങ്ങിൽ അമ്മയും മകളും

ജമയും മകൾ വൈഗയും കഥകളി അവതരിപ്പിക്കുന്നു
കൊല്ലങ്കോട്
നവരാത്രി ഉത്സവവേദിയിൽ കഥകളിയുമായി അമ്മയും മകളും. നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദേവീമാഹാത്മ്യത്തിലെ മധുകൈടഭവധം അവതരിപ്പിച്ചാണ് ഇരുവരും കാണികളുടെ മനം കവർന്നത്. അയിനംപാടം ശിവദം നൃത്തകലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ജമ ബാബുവും മകൾ വൈഗ ബാബുവുമാണ് ഒരേ വേദിയിൽ കഥകളി അവതരിപ്പിച്ചത്. അമ്മ ബ്രഹ്മാവായും മകൾ കാളിയായും അരങ്ങിൽ നിറഞ്ഞാടി. രണ്ടു പതിറ്റാണ്ടായി നൃത്തകലാരംഗത്ത് സജീവമാണെങ്കിലും ആദ്യമായാണ് ഇരുവരും ഒരേ വേദിയിൽ കഥകളി അവതരിപ്പിക്കുന്നത്. കലാമണ്ഡലം വെങ്കിട്ടരാമന്റെ ശിക്ഷണത്തിലാണ് അമ്മയും മകളും കഥകളി അഭ്യസിച്ചത്. വൈഗ ബാബു തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ മോഹിനിയാട്ടം ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്.









0 comments