ad
Deshabhimani

കഥകളിയിൽ താരമായി എഎസ്‌ഐ

 ദക്ഷയാഗം കഥകളിയിൽ കാവുങ്ങൽ രമേഷ് പണിക്കർ ശിവനായി അരങ്ങിലെത്തിയപ്പോൾ

ദക്ഷയാഗം കഥകളിയിൽ കാവുങ്ങൽ രമേഷ് പണിക്കർ ശിവനായി അരങ്ങിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Apr 20, 2026, 12:22 AM | 1 min read

ഒറ്റപ്പാലം

കഥകളിയിൽ നിറഞ്ഞാടി വേദികളിൽ താരമാകുകയാണ്‌ ഒറ്റപ്പാലം പൊലീസ്‌ സ്‌റ്റേഷനിലെ എഎസ്‌ഐ ഡ്രൈവറായ രമേശൻ പണിക്കർ. തിച്ചൂർ കാവുങ്കൽ കുടുംബാംഗമായ ചെറുതുരുത്തി പുതുശേരി തേക്കൂട്ട് രമേശൻ പണിക്കർ 1993ലാണ് തിച്ചൂർ അയപ്പസ്വാമി ക്ഷേത്രത്തിൽ കഥകളി അരങ്ങേറ്റം കുറിച്ചത്. 2018ലും വേഷമണിഞ്ഞു. എട്ടുവർഷങ്ങൾക്കുശേഷം ശനിയാഴ്ച തിച്ചൂർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ ഭക്ഷയാഗം കഥകളിയിൽ ശിവനായിട്ടാണ് അരങ്ങിലെത്തിയത്. അമ്മാവനായ കാവുങ്കൽ ചാത്തുണ്ണി പണിക്കരുടെ കീഴിൽ മൂന്നുവർഷം പഠനം നടത്തിയിട്ടുണ്ട്‌. പിന്നീട് പല വേദികളിലും അമ്മാവനോടൊപ്പം അരങ്ങിൽ നിറഞ്ഞാടി. അമ്മാവന്റെ വിയോഗത്തോടുകൂടി അരങ്ങിൽനിന്ന് പിൻമാറി. എങ്കിലും കഥകളിയോടുള്ള താൽപ്പര്യംകൊണ്ട് വീണ്ടും അരങ്ങിലെത്തുകയായിരുന്നു. കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ പരിശീലനം. ഭാര്യ: രശ്മി(കൂടിയാട്ടം അധ്യാപിക കേരള കലാമണ്ഡലം). മക്കൾ: വിഘ്നേഷ് , വീണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home