ad
Deshabhimani

1,050 ബിപിഎൽ കുടുംബങ്ങളിൽ

കെ– ഫോണെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 23, 2025, 12:27 AM | 1 min read

പാലക്കാട്‌

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 1,050 ബിപിഎൽ കുടുംബങ്ങളിൽ കെ – ഫോണെത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ്‌ സ‍ൗജന്യമായി ഇന്റർനെറ്റ്‌ സ‍ൗകര്യം ഏർപ്പെടുത്തിയത്‌. ഇതോടെ ജില്ലയിൽ 8,584 കണക്ഷനുകള്‍ പൂർത്തിയാക്കി. വീടുകൾ കൂടാതെ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായാണ്‌ പദ്ധതി നടപ്പാക്കിയത്‌. അട്ടപ്പാടിയിൽ 535 ആദിവാസി കുടുംബങ്ങൾക്ക്‌ ഇന്റർനെറ്റ്‌ എത്തിച്ചു. കേരളത്തിലെ ആദിവാസി മേഖലയുടെ ഉന്നമനത്തിനായി കെ ഫോണിന്റെ നേതൃത്വത്തിൽ ആരംഭിച്ച "കണക്ടിങ് ദി അണ്‍ കണക്റ്റഡ്' പദ്ധതിയുടെ ഭാഗമായാണ്‌ നേട്ടം. അട്ടപ്പാടി കൂടാതെ മലമ്പുഴ, കവ, ആനക്കല്ല്‌, ധോണി തുടങ്ങിയ മറ്റ്‌ മലയോര മേഖലകളിലും കണക്ഷനുകള്‍ ലഭ്യമാക്കി അതിവേഗം ഡിജിറ്റലൈസേഷനിലേക്ക്‌ കുതിക്കുകയാണ്‌ ജില്ല. പുതിയ ഗാര്‍ഹിക കണക്ഷനെടുക്കാന്‍ "എന്റെ കെ –ഫോണ്‍' മൊബൈല്‍ ആപ്പിലൂടെയും "കെ–ഫോണ്‍' വെബ്‌സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങൾക്ക്‌: https://kfon.in/, ഫോൺ: 9061604466.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home