ബജറ്റിൽ പദ്ധതി വിഹിതം വർധിപ്പിച്ചില്ല

ഉറപ്പില്ലാതെ തൊഴിലുറപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഈപ്പൻ

Published on Feb 03, 2025, 11:41 PM | 1 min read

പാലക്കാട്‌

കേന്ദ്ര ബജറ്റിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ വിഹിതം വർധിപ്പിക്കാത്തതിനാൽ പ്രതിസന്ധിക്ക്‌ അയവുണ്ടാകില്ല. സാധാരണക്കാരുടെ ആശ്രയമായ പദ്ധതി താളം തെറ്റിയതോടെ വരുമാനത്തിലും വർധനയുണ്ടാകില്ല. ജില്ലയിൽ ഡിസംബർവരെയുള്ള കൂലിയാണ് കുടിശ്ശിക തീർത്ത്‌ നൽകിയത്. കേന്ദ്രം പദ്ധതി രൂപരേഖ നൽകാത്തതിനാൽ അടുത്തഘട്ടം ലഭിക്കാൻ മാർച്ചുവരെ കാത്തിരിക്കണം. 100 തൊഴിൽദിനങ്ങളെങ്കിലും ലഭിക്കേണ്ടിടത്ത്‌ കഴിഞ്ഞ വർഷംമുതൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതോടെ ഒരു തൊഴിലാളിക്ക്‌ ശരാശരി ൫൮ തൊഴിൽദിനങ്ങളാണ് ലഭിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ വർഷം ൮൫ ലക്ഷം തൊഴിൽ ദിനങ്ങളാണ് ലഭിച്ചതെങ്കിൽ ഈ വർഷം അത് ൬൦ ലക്ഷമായി ചുരുങ്ങി. 100 തൊഴിൽദിനം പൂർത്തിയാക്കിയവർക്ക്‌ സംസ്ഥാന സർക്കാർ ൧൦൦൦ രൂപ അലവൻസ് നൽകുന്നുണ്ട്. സംസ്ഥാനത്തെ 13,81,104 തൊഴിലാളികളിൽ കഴിഞ്ഞ വർഷം ഇത് ലഭിച്ചത് 1,48,147 പേർക്കാണ്. അതിൽ ജില്ലയിലെ 7,018 പേർ ഉൾപ്പെട്ടത് തദ്ദേശ സ്ഥാപനങ്ങളുടെ മികവുകൊണ്ടുമാത്രമാണ്. എന്നാൽ ഇത്തവണ ജില്ലയിൽ 500 പേർക്കുപോലും 100 തൊഴിൽദിനങ്ങൾ തികയ്‌ക്കാൻ സാധിച്ചില്ല. ൧.൫ ലക്ഷം തൊഴിൽ കാർഡുള്ളവർ ജില്ലയിൽ ഉണ്ടെന്നിരിക്കെയാണിത്. തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ജോബ് കാർഡുമായി ആധാർ ലിങ്ക് ചെയ്യണം എന്ന നിയമം കൊണ്ടുവന്നതോടെ രാജ്യത്ത്‌ എട്ടുകോടി തൊഴിലാളികൾ പുറത്തായി. അപ്പോഴും സംസ്ഥാനത്ത്‌ ഒരാൾപോലും പുറത്താകാതിരുന്നത്‌ എൽഡിഎഫ് സർക്കാരിന്റെ മികവിലാണ്‌. സംസ്ഥാനത്ത്‌ പത്തുകോടി തൊഴിൽദിനങ്ങൾ ഉണ്ടായിരുന്നത്‌ വിഹിതം കുറച്ചതോടെ ൬.൫ കോടിയായി കുറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും ഗോത്രവർഗക്കാർക്കുമായി പ്രത്യേക പാക്കേജുകൾ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. സംസ്ഥാനത്ത്‌ ശരാശരി കൂലി ൭൦൦ രൂപയെന്നിരിക്കെ ൩൪൬ രൂപമാത്രമാണ് നിലവിൽ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ കൂലി. മിനിമം കൂലി ൬൦൦ രൂപയാക്കുക, വർഷത്തിൽ ൨൦൦ തൊഴിൽദിനങ്ങൾ അനുവദിക്കുക തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Home