സമൃദ്ധമായ് ചക്ക

പ്ലാവിൽ നിറഞ്ഞുനിൽക്കുന്ന ചക്ക. കുത്തനൂരിൽ നിന്നുള്ള കാഴ്ച
കുഴൽമന്ദം
കാലാവസ്ഥ വ്യതിയാനം പ്ലാവുകളിൽ വീണ്ടും ചക്കയുടെ സമൃദ്ധിക്കാലം. സാധാരണഗതിയിൽ വിഷു സീസൺ കഴിയുന്നതോടെ പ്ലാവുകൾ കാലിയാവുകയാണ് പതിവ്. വേനൽ മഴയിൽ ചക്കകൾ വെള്ളം ഇറങ്ങി നശിക്കുമെന്നതിനാൽ വിഷു സീസണിൽ തന്നെ പൂർണമായും ചക്കയുടെ വിളവെടുപ്പ് നടത്തും. കാലാവസ്ഥ വ്യതിയാനം മൂലം പല പ്ലാവുകളും ഏറെ വൈകിയാണ് കായ്ച്ചത്. ഇക്കുറി മഴക്കാലമായാലും ചക്ക ധാരാളമായി ലഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചക്കയ്ക്ക് വിപണിയിൽ നല്ല വില കിട്ടുന്നത് ഉടമകൾക്ക് പ്രതീക്ഷ നൽകുന്നു. ഒരുകിലോ ചക്കയ്‌ക്ക് 20 രൂപ വിലയുണ്ട്. തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പാലക്കാടൻ ചക്കയ്ക്ക് വൻ ഡിമാൻഡാണ്. അതുകൊണ്ടുതന്നെ പ്രാദേശിക കച്ചവടക്കാർ ചക്ക മൊത്തത്തിൽ വാങ്ങി തൃശൂർ–വാളയാർ ദേശീയപാതകളിലെ പ്രധാനകേന്ദ്രങ്ങളിൽ എത്തിച്ചുവിൽക്കുന്നത് പതിവുകാഴ്ചയാണ്. സീസൺ ആരംഭിക്കുന്നതോടെ നിരവധി പേരാണ് ചക്ക ശേഖരിക്കാനായി കാർഷിക ഗ്രാമങ്ങളിൽ എത്താറുള്ളത്. ചക്കയ്ക്ക് ഡിമാൻഡ് ഉള്ളതിനാൽ മഴവെള്ളം ഇറങ്ങി നശിക്കാതിരിക്കാൻ റെയിൻ ഗാർഡ് സ്ഥാപിക്കുന്നവരുമുണ്ട്.










0 comments