പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറി, യുവാവിനെതിരെ കേസ്

പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറി, യുവാവിനെതിരെ കേസ്
ചെർപ്പുളശേരി പൂച്ചയെ കഴുത്തറുത്ത് കൊന്ന് ഇൻസ്റ്റാഗ്രാമിൽ വീഡിയോയിട്ടയാളുടെ പേരിൽ പൊലീസ് കേസെടുത്തു. ചെർപ്പുളശേരി മഠത്തിപ്പറമ്പ് സ്വദേശി ഷജീറിനെതിരെ(32) യാണ് കേസ്. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറിയിട്ടത്. ലോറി ഡ്രൈവറാണ് ഇയാൾ. ലോറിയുടെ ഡ്രൈവർ ക്യാബിനിൽ പൂച്ചയയ്ക്ക് ഭക്ഷണം നൽകുന്നതും പിന്നീട് അതിനെ കഴുത്തറുത്തുകൊന്ന് തലയും ശരീരവും അവയവങ്ങളും വേർതിരിച്ചുവച്ചതുമാണ് പ്രചരിപ്പിച്ചത്. ഇത് കണ്ടവരാണ് പൊലീസിൽ അറിയിച്ചത്. മൃഗസംരക്ഷണ നിയമപ്രകാരമാണ് കേസ്. ഇയാളെ ജാമ്യത്തിൽ വിട്ടു.








0 comments