കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പിന് തുടക്കം

പാലക്കാട്
ജില്ലയിൽ കന്നുകാലികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സരിത ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ (ഇൻചാർജ്) ഡോ. കെ എം രവി അധ്യക്ഷനായി. ജൂലൈ 13 വരെയാണ് പ്രതിരോധയജ്ഞം. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ രത്നകുമാരി സുരേഷ്, ഡോ. ആർ വേലായുധകുമാർ, ഡോ. കെ വി വത്സകുമാരി, ഡോ. ഷിബു കെ ജേക്കബ്, ഡോ. മേരി ജൂലിയറ്റ് എന്നിവർ പങ്കെടുത്തു.










0 comments