ad
Deshabhimani

വിവരജാലകം

മികവുയർത്താം മിടുക്കരാകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സായൂജ്‌ ചന്ദ്രൻ

Published on Apr 26, 2026, 01:48 AM | 1 min read

പാലക്കാട്‌

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പിനുകീഴിൽ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്‌. കലാ, കായിക രംഗത്തെ പ്രാതിനിധ്യം ഉറപ്പാക്കാൻ ആരംഭിച്ച പ്രധാന പദ്ധതിയാണ്‌ ശ്രേഷ്ഠം. കലാ-കായിക രംഗത്ത്‌ മികവ് ഉണ്ടെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ കഴിവുകള്‍ തന്നിലൊതുക്കി കഴിയുന്ന നിരവധി ഭിന്നശേഷിക്കാരുണ്ട്‌. ഇവരിലെ അഭിരുചിയും പ്രാവീണ്യവും കണ്ടെത്തി അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന്‌ പരിശീലനം നേടാൻ ധനസഹായം നല്‍കുന്നതാണ്‌ പദ്ധതി. ഇത്തരത്തിൽ കഴിവുകള്‍ പരിപോഷിപ്പിച്ച്‌ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഒരുജില്ലയിലെ കലാ മേഖലയില്‍നിന്നുള്ള അഞ്ചുപേര്‍ക്കും കായിക മേഖലയില്‍നിന്നുള്ള അഞ്ചുപേര്‍ക്കുമാണ്‌ സാമ്പത്തിക സഹായം ലഭിക്കുക. സംസ്ഥാന, ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവർക്കാണ്‌ അവസരം. കേരളത്തിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷി വ്യക്തികളായിരിക്കണം. സാമ്പത്തികശേഷി കുറഞ്ഞവരും 40 ശതമാനവും അതിനുമുകളിലും ഭിന്നശേഷിത്വമുള്ളവരുമായ ആർപിഡബ്ല്യുഡി ആക്ട്‌ അനുശാസിക്കുന്ന എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്‌. അപേക്ഷകര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെയും കലാ-കായിക രംഗത്തെ മികവിന്റെയും അടിസ്ഥാനത്തില്‍ ആനുകൂല്യം അനുവദിക്കും. സംസ്ഥാനത്തെ, രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന്‌ മാത്രമാണ്‌ പരിശീലനം നേടാനാകുക. അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക്‌ നൽകണം. കൂടുതൽ വിവരങ്ങൾക്ക്‌: https://sjd.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home