Deshabhimani

യാത്രക്കാരെ പറ്റിക്കാൻ റെയിൽവേയുടെ കൂട്ട്‌

മിക്‌സ്ച്ചറിന്‌ ഗുണനിലവാരവും 
ശരിയായ തൂക്കവുമില്ല

റെയിൽവേ സ്‌റ്റേഷനിൽ വിൽക്കുന്ന മിക‍്സ‍്ച്ചർ

റെയിൽവേ സ്‌റ്റേഷനിൽ വിൽക്കുന്ന മിക‍്സ‍്ച്ചർ

വെബ് ഡെസ്ക്

Published on Nov 25, 2026, 12:23 AM | 1 min read

പാലക്കാട്‌

റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്ന മിക്‌സ‍്ച്ചറിന്‌ ഗുണനിലവാരമില്ലെന്നും തൂക്കത്തിൽ വ്യത്യാസമുണ്ടെന്നും പരാതി. പായ്‌ക്കറ്റിന്റെ ലേബലിൽ നൽകിയിട്ടുള്ള പാക്കിങ് കേന്ദ്രത്തിൽ കന്പനി പ്രവർത്തിക്കുന്നില്ലെന്ന്‌ തമിഴ്‌നാട്‌ ഭക്ഷ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യയിലെ മുഴുവൻ റെയിൽവേ സ്‌റ്റേഷനുകളിലും മിക്‌സ്ച്ചറിന്‌ അടക്കം ഇരുപത്തിയെട്ട് പായ്‌ക്കറ്റ്‌ പലഹാരങ്ങൾ വിൽക്കാൻ അനുമതിയുള്ള എസ്‌ആർബി സ്വീറ്റ്സ് ആൻഡ് സ്നാക്സിനെതിരെയാണ്‌ പരാതി. 130 ഗ്രാം മിക‍്സ‍്ച്ചർ മുപ്പത്‌ രൂപയ്‌ക്ക്‌ വിൽക്കാനാണ്‌ കന്പനിക്ക്‌ റെയിൽവേ അനുമതി നൽകിയിട്ടുള്ളത്‌. എന്നാൽ, കന്പനി വിൽക്കുന്നത്‌ നൂറ്‌ ഗ്രാമിന്‌ മുപ്പത്‌ രൂപ നിരക്കിലാണ്‌. ഇക്കാര്യം ലേബലിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. പാലക്കാട്‌ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്‌ ഭക്ഷ്യവകുപ്പ്‌ ലേബലിൽ പറയുന്ന ഇ‍ൗറോഡിലെ വിലാസത്തിൽ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു കന്പനി പ്രവർത്തിക്കുന്നില്ലെന്ന്‌ കണ്ടെത്തി. ഇ‍ൗ ബ്രാൻഡിൽ വിൽക്കുന്ന മിക്‌സച്ചർ ഒലവക്കോട്ടെ വാടകവീട്ടിൽ റീപാക്കിങ് നടത്തി വിതരണം ചെയ്യുകയാണെന്ന്‌ സംസ്ഥാന ഭക്ഷ്യവകുപ്പ്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തി. റീപാക്കിങ് നടത്തുന്നതിന് ആവശ്യമായ എഫ്‌എസ്‌എസ്‌എഐ ലൈസൻസ്‌ ഇല്ലാത്തതിനാൽ പിഴയും ചുമത്തി. പായ്‌ക്കറ്റിൽ 45 ദിവസം വരെ ഉപയോഗിക്കാമെന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള മിക്‌സച്ചർ, പത്ത്‌ ദിവസത്തിനുള്ളിൽ കേടുവരുന്നതായും യാത്രക്കാരുടെ പരാതിയുണ്ട്‌. ഇ‍ൗ കന്പനി തന്നെ വിതരണം ചെയ്യുന്ന ഹലുവയുടെ പായ്‌ക്കറ്റിലും തൂക്കം കുറവുണ്ടെന്നും ആക്ഷേപമുണ്ട്‌. കാറ്ററിങ്‌ സ്ഥാപനത്തിനുള്ള എഫ്‌എസ്‌എസ്‌എഐ ലൈസൻസ്‌ മാത്രമുള്ള സ്ഥാപനത്തിന്‌ തട്ടിപ്പ്‌ നടത്താൻ റെയിൽവേ അധികൃതർ കൂട്ടുനിൽക്കുകയാണെന്നാണ്‌ യാത്രക്കാരുടെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home