Deshabhimani

എലപ്പുള്ളിയിലെ കൃഷിയെ സ്മാർട്ടാക്കാൻ ഐഐടി

എലപ്പുള്ളിയിലെ എഐ കൃഷി പരീശോധിക്കുന്ന ഉദ്യോഗസ്ഥർ

എലപ്പുള്ളിയിലെ എഐ കൃഷി പരീശോധിക്കുന്ന ഉദ്യോഗസ്ഥർ

avatar
എസ്‌ നന്ദകുമാർ

Published on Oct 29, 2026, 12:34 AM | 1 min read

എലപ്പുള്ളി

എലപ്പുള്ളിയിലെ മണ്ണിൽ ഇനി ‘എഐ' കാലം. ഐഐടി പാലക്കാടിന്റെ അഗ്രിടെക് സ്റ്റാർട്ടപ്പായ ‘റെവിൻ കൃഷി'യുടെ പിന്തുണയോടെയാണ് എലപ്പുള്ളിയിൽ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തി ഹൈടെക് കൃഷി നടപ്പാക്കുന്നത്. കൃഷിയിടങ്ങളുടെ ഡിജിറ്റൽ മാപ്പിങ് മുതൽ കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി അറിയാൻവരെ എഐ സഹായം ലഭ്യമാക്കും. വിളകളിലെ രോഗം കണ്ടെത്താനും മണ്ണിന്റെ ഘടന, ഈർപ്പം, കാലാവസ്ഥ എന്നിവ വിശകലനം ചെയ്ത് കൃത്യമായ അളവിൽ വെള്ളവും വളവും നൽകാനും സ്മാർട്ട്‌ സെൻസറുകളും എഐ സംവിധാനങ്ങളും ഉപയോഗിക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്ന വിപണികളെക്കുറിച്ചുള്ള വിവരങ്ങളും എഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ വഴി ലഭ്യമാക്കും. 250 ഏക്കറിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഓരോ പാടത്തെയും മണ്ണിന്റെ ഗുണനിലവാരം, വിളയുടെ വളർച്ചാഘട്ടങ്ങൾ, പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ എഐ സാങ്കേതികവിദ്യയിലൂടെ കൃത്യമായി വിശകലനം ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും കീടബാധകൾ മൂലമുള്ള വിളനഷ്ടം ഒഴിവാക്കാനും സാധിക്കും. കർഷകരുടെ പ്രായോഗിക അറിവും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മാർഗനിർദേശവും ഐഐടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൃഷിയിടങ്ങളിൽനിന്ന്‌ നേരിട്ട് ശേഖരിക്കുന്ന ശാസ്ത്രീയ വിവരങ്ങളും ഒരുമിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് കൃഷി ഓഫീസർ ബി എസ് വിനോദ്‌കുമാറും ഐഐടി റെവിൻ കൃഷി സാങ്കേതിക വിദ്യയുടെ സ്ഥാപകൻ എസ് ശ്രീഹരി, പ്രോജക്ട് മാനേജർ എം അലൻ, ഗ്രോത്ത് മാനേജർ വി ആരതി എന്നിവർ പറഞ്ഞു. ആലത്തൂർ സീഡ് ഫാമിലെ സീനിയർ കൃഷി ഓഫീസർ എസ് രശ്മിയും എലപ്പുള്ളി പഞ്ചായത്തും പാടശേഖരസമിതികളും പദ്ധതിക്ക് പിന്തുണയുമായുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home