ad
Deshabhimani

മനുഷ്യ–-വന്യജീവി സംഘര്‍ഷം

180 കിലോമീറ്റർ 
പ്രതിരോധ വേലി: മന്ത്രി

വനം–വന്യജീവി വകുപ്പിന്റെ പൂർത്തിയായ വിവിധ പദ്ധതികൾ നെന്മാറ ഫ്ലയിങ് സ്‌ക്വാഡ് ഓഫീസ് പരിസരത്ത് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്​ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Aug 09, 2025, 01:00 AM | 1 min read

കൊല്ലങ്കോട്

മനുഷ്യ–വന്യജീവി സംഘര്‍ഷം ലഘൂകരിക്കാൻ ജില്ലയില്‍ 180 കിലോമീറ്റർ പ്രതിരോധ വേലി സ്ഥാപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണിത്​. നിർമാണ പുരോഗതി വിലയിരുത്താൻ മാസംതോറും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. വനം–വന്യജീവി വകുപ്പിന്റെ പൂർത്തിയായ വിവിധ പദ്ധതികൾ നെന്മാറ ഫ്ലയിങ് സ്‌ക്വാഡ് ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നബാര്‍ഡ് പദ്ധതിയില്‍ നടപ്പാക്കിയ ആലത്തൂര്‍ റേ​ഞ്ച് ഓഫീസ് കോംപ്ലക്​സ്​, നെല്ലിയാമ്പതി ഫ്ലയിങ് സ്‌ക്വാഡ് റേ​ഞ്ച് ഓഫീസ് കോംപ്ലക്സ്, നെന്മാറ, ആലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ 36 കിലോമീറ്റർ സൗരോര്‍ജ തൂക്കുവേലി, സീതാര്‍കുണ്ട് ഇക്കോ ടൂറിസം സെന്ററിലെ ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കെ ബാബു എംഎല്‍എ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രബിത ജയന്‍, എസ് വിഘ്‌നേഷ്, കെ സത്യപാല്‍, നെന്മാറ പഞ്ചായത്തംഗം എ രാധാകൃഷ്ണന്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദന്‍, ഐ ആൻഡ്​ ഇ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ആര്‍ കീര്‍ത്തി, നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി പ്രവീൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home