ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ എ വി ഗോപിനാഥ് ചുമതലയേറ്റു

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത എ വി ഗോപിനാഥിനെ എന്‍ കെ അക്ബര്‍ എംഎല്‍എ അനുമോദിക്കുന്നു
ഗുരുവായൂര്‍
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി പാലക്കാട് പെരിങ്ങോട്ടുകുറിശി സ്വദേശിയും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി കെ വിജയന്‍, വി ജി രവീന്ദ്രന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ എ വി ഗോപിനാഥ്, എം യു ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശം ചെയ്തിരുന്നു. ഞായര്‍ രാവിലെ പത്തേകാലോടെ തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. ഗുരുവായൂര്‍ ദേവസ്വം കമീഷണര്‍ എം ജി രാജമാണിക്യം അധ്യക്ഷനായി. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. ദേവസ്വം കമീഷണര്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാനായി എ വി ഗോപിനാഥിന്റെ പേര് ഭരണസമിതി അംഗം സി മനോജ് നിര്‍ദേശിച്ചു. ഭരണ സമിതി അംഗം കെ എസ് ബാലഗോപാല്‍ പിന്താങ്ങി. പുതിയ അംഗങ്ങളെ എന്‍ കെ അക്ബര്‍ എംഎല്‍എയും വിവിധ സംഘടനാ നേതാക്കളും അനുമോദിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശിയായ എം യു ഷിനിജ ദേവസ്വം ഭരണസമിതിയിലെ ആദ്യ വനിതാ അംഗമാണ്. 2020 -– 23 കാലയളവില്‍ കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സൺ ആയിരുന്നു.










0 comments