ട്രേഡ് യൂണിയൻ അവകാശങ്ങൾ അനുവദിക്കുക

പാലക്കാട്
ട്രേഡ് യൂണിയൻ റഫറണ്ടത്തിൽ വൻവിജയം നേടിയിട്ടും തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കാത്ത റെയിൽവേ നിലപാടിനെതിരെ ഡിആർഇയു പാലക്കാട് ഡിവിഷണൽ കമ്മിറ്റി മാർച്ച് നടത്തി. കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്‌തു. ജനാധിപത്യ അവകാശങ്ങൾ കശാപ്പുചെയ്യപ്പെടുന്ന അവസ്ഥയിൽ തൊഴിലാളികളുടെ യോജിച്ച പോരാട്ടങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി രഘുനാഥൻ അധ്യക്ഷനായി. ആർ ജി പിള്ള, കെ ഉദയഭാസ്കരൻ, മാത്യു സിറിയക്, പി ബി അനിൽകുമാർ, ഷഹർബാനു, ബേബി സ്മിത, കെ കെ കേശവൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. വി സുജിത് സ്വാഗതവും വി വി വിജയൻ നന്ദിയും പറഞ്ഞു.









0 comments