പച്ചക്കറിയിൽ പിടിച്ച്...

എ തുളസീദാസ്
Published on Aug 14, 2025, 12:08 AM | 1 min read
കൊല്ലങ്കോട്
ആയിരമല്ല, പതിനായിരമല്ല, ലക്ഷമല്ല... ഒറ്റവർഷത്തിൽ ഒരുകോടിയുടെ പച്ചക്കറി വിറ്റ എലവഞ്ചേരി സ്വദേശി ആർ ശിവദാസിന് കൃഷി വകുപ്പിന്റെ ഹരിതമിത്ര പുരസ്‌കാരം. എലവഞ്ചേരി പനങ്ങാട്ടിരി കൊളുമ്പ് പുത്തൻവീട്ടിലെ ശിവദാസനാണ് പരമ്പരാഗതമായ കൃഷിയിലൂടെ നേട്ടം കൊയ്‌തത്. അച്ഛൻ രാമൻ വാധ്യാർക്കൊപ്പം കുട്ടിക്കാലത്തുതന്നെ പച്ചക്കറി കൃഷിയിലിറങ്ങിയ ശിവദാസ് 38 കൊല്ലമായി കർഷകനാണ്. തന്റെ 10 ഏക്കറും പാട്ടത്തിനെടുത്ത 10 ഏക്കറുമായി 20 ഏക്കറിലാണ് കൃഷി. പടവലം, പാവൽ, മത്തൻ, കുമ്പളങ്ങ, പീച്ചിങ്ങ, പയർ, ചീര എന്നിവയാണ് പ്രധാനമായും കൃഷി. ഭാര്യ പ്രിയദർശിനിയാണ് കൃഷിയിൽ സഹായിക്കുന്നത്. 2024 – 25 സാമ്പത്തിക വർഷത്തിൽ ഒരു കോടിയുടെ പച്ചക്കറിയാണ് ശിവദാസൻ വിഎഫ്പിസികെയുടെ പനങ്ങാട്ടിരി സെന്ററിലൂടെ വിൽപ്പന നടത്തിയത്.









0 comments