നെല്ലിയാമ്പതി ചുരത്തിൽ കാട്ടാനയിറങ്ങി

കൊല്ലങ്കോട് നെന്മാറ–നെല്ലിയാമ്പതി റോഡിൽ പതിനാലാം മൈലിന് സമീപം കാട്ടാനയിറങ്ങി. ബുധനാഴ്ച വൈകിട്ടാണ് ഒറ്റയാൻ അരമണിക്കൂർ റോഡിൽനിന്നത്. പിന്നീട് ആന റോഡരികിലേക്ക് മാറിയതോടെയാണ് വാഹനങ്ങൾ കടന്നുപോയത്. ആനയെ കണ്ട് നിർത്തിയിട്ട ബസിന്റെ അരികിലൂടെ ആന കടന്നുപോയപ്പോൾ യാത്രക്കാർ പേടിച്ചെങ്കിലും ആക്രമിക്കാനൊന്നും നിൽക്കാതെ വനത്തിലേക്ക് കയറിപ്പോയി










0 comments