ഗര്‍ഭാശയഗള കാന്‍സർ: ജില്ലയില്‍ 4,017 കുട്ടികള്‍ എച്ച്പിവി വാക്‌സിന്‍ സ്വീകരിച്ചു

പാലക്കാട്
ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കുന്നതിന് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിന്‍ ജില്ലയിലെ 4017 പെൺകുട്ടികള്‍ക്ക് നൽകി. സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതില്‍ വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണ്.ഫെബ്രുവരി 28ന് ആരംഭിച്ച വാക്സിനേഷൻ മെയ് 31 വരെ തുടരും. ജില്ലയിലെ പിഎച്ച്സി, സിഎച്ച്സി, ടിഎച്ച്ക്യൂഎച്ച്, ഡബ്ല്യു ആന്‍ഡ് സി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്പത് മുതല്‍ പകൽ രണ്ട് വരെ വാക്‌സിനേഷന്‍ സൗകര്യമുണ്ട്. 14 വയസ്സ് പൂര്‍ത്തിയായ കുട്ടികൾക്ക് വയസ്സ് തെളിയിക്കുന്ന രേഖയുമായി ആശുപത്രിയിലെത്തി വാക്‌സിന്‍ സ്വീകരിക്കാം. ബുക്കിങ് ചെയ്ത് വാക്സിന്‍ സ്വീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.











0 comments