ad
Deshabhimani

ഇന്ധന വില വർധന

മഹിളാ പ്രതിഷേധമിരന്പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2026, 12:50 AM | 1 min read

പാലക്കാട്‌

ഇന്ധന വില വർധനവിലൂടെ ജനജീവിതം ദുഃസഹമാക്കുന്ന കേന്ദ്ര നടപടിക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റോഫീസിന്‌ മുന്നിൽ നടന്ന ധർണ കേന്ദ്ര കമ്മിറ്റിയംഗം കെ പി സുമതി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എൻ സരിത അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ ശാന്തകുമാരി, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ കെ ഷീലാദേവി, കെ ബിനുമോൾ, കെ ഓമന, വി എൻ ഷീജ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌ സ്വാഗതവും പാലക്കാട്‌ ഏരിയ സെക്രട്ടറി പി സുമംഗല നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home