ad
Deshabhimani

ഇന്ധനവില വർധന

സിഐടിയു പ്രതിഷേധം ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2026, 12:00 AM | 1 min read

പാലക്കാട്

ഇന്ധന വിലവർധനയ്‌ക്കെതിരെ സിഐടിയു തിങ്കളാഴ്ച ജില്ലയിലെ ഡിവിഷൻ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപങ്ങൾക്കുമുന്നിൽ പ്രതിഷേധിക്കും. വാണിയംകുളം പോസ്റ്റ് ഓഫീസിനുമുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസയും തൃത്താല ചാലിശേരി പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്യും. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ ട്രഷറർ ടി കെ നൗഷാദ്, ജോയിന്റ്‌ സെക്രട്ടറിമാരായ പി മനോമോഹനൻ മണ്ണാർക്കാട് പോസ്റ്റ് ഓഫീസിനുമുന്നിലും എസ് കൃഷ്ണദാസ് ചെർപ്പളശേരി പോസ്റ്റ് ഓഫീസിനുമുന്നിലും എൻ പി വിനയകുമാർ മേലേ പട്ടാമ്പി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിനുമുന്നിലും ഉദ്‌ഘാടനം ചെയ്യും. ശ്രീകൃഷ്ണപുരം തിരുവഴിയോട് പോസ്റ്റ് ഓഫിസിനുമുന്നിൽ വൈസ് പ്രസിഡന്റ് കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്‌ ബി രാജു പുതുശേരി പോസ്റ്റ് ഓഫീസിനുമുന്നിലും ടി കെ അച്യുതൻ റെയിൽവേ കോളിനി പോസ്റ്റ് ഓഫീസിനുമുന്നിലും ഉദ്‌ഘാടനം ചെയ്യും.

ബസുടമകളുടെ ധർണ ഇന്ന്‌

പാലക്കാട്‌ ഇന്ധനവില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ തിങ്കളാഴ്‌ച ധർണ നടത്തും. രാവിലെ പത്തിന്‌ പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിലാണ്‌ പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home