കർഷകസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

കർഷകസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതിയായി
കൂറ്റനാട്
കർഷകസംഘം ജില്ലാ സമ്മേളനം സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എം ആർ മുരളി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോസ് മാത്യുസ്, ശോഭന പ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി മമ്മിക്കുട്ടി എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം വി കെ ചന്ദ്രൻ, സിഐ ടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, കർഷകസംഘം ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: ടി പി മുഹമ്മദ് (ചെയർമാൻ), പി കെ ബാലചന്ദ്രൻ (കൺവീനർ). ആഗസ്ത് 10,11ന് കൂറ്റനാട് വാവന്നൂർ ഗാമിയോ കൺവൻഷൻ സെന്ററിലാണ് ജില്ലാ സമ്മേളനം.







0 comments