ad
Deshabhimani

ആവേശമായി പതാക കൊടിമരജാഥകൾ

Farmers' Union District Conference

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഉയർത്താനുള്ള പതാക വിളയൂരിലെ സെയ്താലിക്കുട്ടി രക്തസാക്ഷി 
മണ്ഡപത്തിൽ സെയ്താലിക്കുട്ടിയുടെ മകൻ പി വീരാൻകുട്ടി ജാഥാ ക്യാപ്റ്റൻ ജോസ് മാത്യൂസിന്‌ കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 01:03 AM | 1 min read

സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക, കൊടിമരജാഥകള്‍ ആവേശമായി. കനത്ത മഴയിലും നൂറുകണക്കിനാളുകൾ ജാഥയ്‌ക്ക്‌ അകമ്പടിയേകി. സംസ്ഥാനകമ്മിറ്റി അംഗം ജോസ് മാത്യൂസ് ക്യാപ്റ്റനും ജില്ലാ വെെസ് പ്രസിഡന്റ്‌ യു അജയകുമാർ മാനേജരുമായ പതാകജാഥ വിളയൂര്‍ സെയ്താലിക്കുട്ടി രക്തസാക്ഷി നഗറില്‍ ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്തു. ആദ്യകാല കർഷക സമര പോരാളി പി പരമേശ്വരൻ നായർ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി സി രാമചന്ദ്രന്‍, സി സുരേഷ് ബാബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സുബൈദ ഇസഹാഖ്, ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം ടി ഷാജി, വിളയൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ മണികണ്ഠൻ, വി സുരേന്ദ്രൻ, യു കെ വിജയൻ എന്നിവർ പങ്കെടുത്തു. ഏരിയ വൈസ് പ്രസിഡന്റ് കെ വി ഗംഗാധരൻ സ്വാഗതവും, പി രാജൻ നന്ദിയും പറഞ്ഞു. നടുവട്ടം, കൊപ്പം, തൃത്താലകൊപ്പം, മുതുതല, കൊടിക്കുന്ന്, വെള്ളിയാങ്കല്ല്, തൃത്താല വഴി വാവന്നൂർ സെന്ററിൽ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് സുഭാഷ് ചന്ദ്രബോസ് ക്യാപ്റ്റനും ജില്ലാ നിർവാഹക സമിതിയംഗം യു രാജഗോപാല്‍ മാനേജരുമായ കൊടിമരജാഥ ഷൊർണൂർ നെടുങ്ങോട്ടൂരില്‍ ജില്ലാ സെക്രട്ടറി എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. എൻ ഡി ദിൻഷാദ് അധ്യക്ഷനായി. ജാഥക്യാപ്റ്റൻ സുഭാഷ് ചന്ദ്ര ബോസ്,ജാഥാ മാനേജർ യു രാജഗോപാൽ, സിപിഐ എം ഏരിയ സെക്രട്ടറി എസ് കൃഷ്‌ണദാസ്, ടി മുരളിധരൻ, സി സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. കുളപ്പുള്ളി, വാടാനാംകുറുശി, ഓങ്ങല്ലൂര്‍, പട്ടാമ്പി, ഞാങ്ങാട്ടിരി വഴി വാവന്നൂർ സെന്ററിൽ സമാപിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home