ad
Deshabhimani

വിലക്കുറവിൽവീർപ്പുമുട്ടി കർഷകർ

പനങ്ങാട്ടിരിയിലെ പടവലത്തോട്ടം

പനങ്ങാട്ടിരിയിലെ പടവലത്തോട്ടം

വെബ് ഡെസ്ക്

Published on Jun 18, 2026, 12:08 AM | 1 min read

കൊല്ലങ്കോട്

പച്ചക്കറി ഉൽപ്പാദനത്തിൽ വർധനയുണ്ടായിട്ടും വിലക്കുറവിൽ വീർപ്പുമുട്ടി കർഷകർ. വിപണനത്തിൽ സർക്കാർ ഇടപെട്ടാൽ മാത്രമേ സാമ്പത്തിക തകർച്ചയിൽനിന്ന്‌ രക്ഷപ്പെടാൻ കഴിയുവെന്നാണ്‌ കർഷകർ പറയുന്നത്‌. തമിഴ്നാട്ടിലും പച്ചക്കറി വിളവെടുപ്പ് സജീവമായതാണ് വിലക്കുറവിനുകാരണം. പ്രധാന പച്ചക്കറി ഉൽപ്പാദന, വിപണന കേന്ദ്രമായ എലവഞ്ചേരി, പനങ്ങാട്ടിരി, എന്നിവിടങ്ങളിലും വിത്തനശേരി, അയിലൂർ, പാളിയമംഗലം, പല്ലാവൂർ എന്നിവിടങ്ങളിലും പച്ചക്കറി വിളവെടുപ്പ് സജീവമാണ്. എലവഞ്ചേരി വിഎസ്‌-പിസികെ സ്വാശ്രയ കർഷക സമിതിയുടെ 360 ഏക്കറിലാണ്‌ കൃഷി. ഹൈടെക് പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയിലെ കർഷകർ കഴിഞ്ഞ സീസണിൽ 20 കോടി രൂപയുടെ വിൽപ്പന നടത്തിയിരുന്നു. കൃഷി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും ഇടപെട്ട് കർഷകരിൽനിന്നും ന്യായവിലയ്ക്ക് പച്ചക്കറികൾ സംഭരിച്ച് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിപണനം നടത്തണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home