ad
Deshabhimani

വസ്ത്രം തയ്പ്പിക്കാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; തയ്യൽക്കാരനും സഹായിയും അറസ്റ്റിൽ

rape attempt
വെബ് ഡെസ്ക്

Published on Aug 14, 2026, 12:28 PM | 1 min read

ജാൻസത്ത്: ഉത്തര്‍പ്രദേശിലെ ജാൻസത്തിൽ വസ്ത്രം തയ്പ്പിക്കാനെത്തിയ പതിനഞ്ചുകാരിയെ കടയ്ക്ക് അകത്ത് പീഡിപ്പിച്ചു. തയ്യൽക്കാരനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.


കടനടത്തുന്ന ഫിറോസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുറ്റം ചെയ്യുന്നതിനിടെ കട പുറത്തു നിന്നും അടച്ച് കാവൽ നിന്നതിനാണ് കൂട്ടാളി പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.


സംഭവത്തെ കുറിച്ച് ജാൻസത്ത് പൊലീസിന് വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി. അപ്പോഴും കട പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് കയറിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേര്‍ത്ത് കേസ് എടുത്തതായി ജാൻസത്ത് സിഐ റിഷിക സിങ് അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home