ad
Deshabhimani

എൽഎൽബി പുനർമൂല്യനിർണയം അവസാനിപ്പിച്ചു; കേരള സർവകലാശാലയിൽ പ്രതിഷേധവുമായി എസ്എഫ്ഐ

sfi protest university

എൽഎൽബി റീവാലുവേഷൻ അവസാനിപ്പിച്ച കേരള സർവകലാശാല നടപടിക്കെതിരെ രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ എസ്എഫ്ഐയുടെ പ്രതിഷേധം. ഫോട്ടോ: നിലിയ വേണു​ഗോപാൽ

വെബ് ഡെസ്ക്

Published on Aug 14, 2026, 12:25 PM | 1 min read

തിരുവനന്തപുരം : കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജുകളിൽ മൂല്യനിർണയത്തിൽ വരുത്തിയ വിദ്യാർഥി വിരുദ്ധ മാറ്റങ്ങൾക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ. എൽഎൽബി പുനർമൂല്യനിർണയം അവസാനിപ്പിച്ച നടപടിക്കെതിരെ കേരള സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുമ്പിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.


എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതോടെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. സർവകലാശാല എൽഎൽബി പരീക്ഷകളിൽ റീവാലുവേഷൻ സമ്പ്രദായം നിർത്തലാക്കുകയും പകരം ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം ചെയ്യുന്ന പുതിയ രീതി നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.


sfi protestഫോട്ടോ: നിലിയ വേണു​ഗോപാൽ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home